തൃശ്ശൂര്‍ : എഴുത്തുകാര്‍ ഒരഭിപ്രായവും പറയാതെ ജീവിക്കേണ്ട നിലയിലേക്ക് പോവുകയാണെന്ന് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. ഓരോ എഴുത്തുകാരന്റെയും മുന്‍പില്‍ വെല്ലുവിളികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ആന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരുടെത് അപകടകരമായ സ്ഥിതിയാണെന്നും എന്തു പറഞ്ഞാലും എന്തിനും എതിരായി പോവും. വിമര്‍ശിക്കാന്‍ വരുന്നവര്‍ ഏതെല്ലാം ആയുധത്തോടെയാണ് കീറിമുറിക്കാനെത്തുന്നതെന്ന ബോധ്യത്തോടെയല്ല ആരും എഴുത്തുകാരാവുന്നത്. വാക്കുകളും വാചകങ്ങളും അടര്‍ത്തിയെടുത്ത് പ്രതിസ്ഥാനത്ത് എഴുത്തുകാരനെ നിര്‍്ത്തുന്ന സാഹചര്യങ്ങളുണ്ട്.
ആവിഷ്‌കാരത്തിന്റെ വരമ്പുകള്‍ നാമറിയാതെ പല തരത്തില്‍ നിര്‍്ണ്ണയിക്കപ്പെടുകയാണെന്നും അത് സര്‍ഗ്ഗാത്മകമായി മറികടക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments