സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ ഹില്ലിലെ ടി.പി.എല്‍.സി യില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ രണ്ടൊഴിവുണ്ട്. യോഗ്യത- എം.ടെക് ഫസ്റ്റ് ക്ലാസ്, സാമൂഹിക പ്രതിബദ്ധതയുള്ള ജോലികള്‍ ചെയ്തവര്‍ക്ക് മുന്‍ഗണന.
പ്രോജക്ട് മാനേജര്‍, പ്രോജക്ട് സ്റ്റാഫ് എന്നിവയില്‍ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. രണ്ടിനും എം.ടെക് ആണ് യോഗ്യത. പ്രോജക്ട് മാനേജ്മെന്റ് ജോലികള്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. ലിഫ്റ്റ് ഓപ്പറേറ്റര്‍, ഓഫീസ് ബോയ് ഓരോ ഒഴിവു വീതം. 10-ാം ക്ലാസ് യോഗ്യതയുണ്ടാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഓഫീസ് ബോയ് തസ്തികയില്‍ മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
Post Your Comments