
കൊച്ചി: ‘സുഖമില്ലാത്തെ ആ അമ്മയെ ലഹരിക്കടിമയായി അയാള്‍ തല്ലുന്നത് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. തടയാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് നേരെയായി ആക്രമണം. തുടര്‍ന്ന് നടന്ന പിടിവലിക്കിടയില്‍ അവന് കുത്തേല്‍ക്കുകയായിരുന്നു’. പാലാരിവട്ടത്ത് അമ്മയെ ആക്രമിച്ച മകനെ കുത്തികൊലപ്പെടുത്തിയ പ്രതി ലോറന്‍സിന്റെ വാക്കുകളാണിത്. സംഭവത്തിന് ശേഷം ലോറന്‍സ് തന്നെയാണ് വിവരം പൊലീസിനെ വിളിച്ചു പറഞ്ഞത്.
ഉടന്‍തന്നെ തോബിയാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ധാരാളം രക്തം വാര്‍ന്നു പോയതിനാല്‍ രക്ഷിക്കാനായില്ല. നാല് മുറിവുകള്‍ തുന്നിച്ചേര്‍ത്തു. അഞ്ചാമത്തെ മുറിവ് തുന്നിച്ചേര്‍ക്കുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.ലഹരിയില്‍ രോഗിയായ അമ്മയെ ആക്രമിക്കുകയും വീട്ടില്‍ കലഹമുണ്ടാക്കുകയും പതിവായിരുന്നു.
കൃത്യം നടന്ന ദിവസവും ഇത്തരത്തില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കത്തിക്കുത്തില്‍ കലാശിച്ചെന്നുമാണ് പൊലീസ് നിഗമനം. അര്‍ധരാത്രിയില്‍ അമ്മയെ മര്‍ദിക്കാനുള്ള മകന്റെ ശ്രമം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പിടിവലിയ്‌ക്കിടെയാണ് തോബിയാസിന് കുത്തേറ്റത്.
Post Your Comments