ഡൽഹി : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിൽ 68 ഒഴിവുകള്‍. ഉത്തര്‍പ്രദേശ് മഥുര റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസി. നാല്(പ്രൊഡക്ഷന്) കെമിക്കല്‍വിഭാഗത്തില്‍ 32, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി 02, ഇലക്‌ട്രിക്കല്‍ 13, മെക്കാനിക്കല്‍ 15, ഇന്‍സ്ട്രുമെന്‍റേഷന്‍ 06 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ/തത്തുല്യം.
പ്രായം 18-26. 2018 ഡിസംബര്‍ 31നെ അടിസ്ഥാനമാക്കിയാണ്പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. www.iocl.com എന്ന webite വഴി ജനുവരി ഏഴ്മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 28. അപേക്ഷിച്ചതിന്‍റെ പ്രിന്‍റും അനുബന്ധരേഖകളും GM(HR), HR Department, Administration Building, Mathura Refinery, Mathura, Uttar Pradesh281005എന്ന വിലാസത്തിലേക്ക് അയക്കണം.ഇവ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 04. വിശദവിവരം website ല്‍.
Post Your Comments