കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചതിന് 4 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കങ്കേശന്തുറൈയിലേക്ക് കൊണ്ടുപോയതായി ശ്രീലങ്കന്‍ നാവികസേന അധികൃതര്‍ അറിയിച്ചു.
കൂടുതൽ നിയമനടപടികൾക്കായി ജാഫ്നയിലെ അസിസ്റ്റന്റ് ഡയറക്ടറായ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് മത്സ്യത്തൊഴിലാളികളെ കൈമാറി.
Post Your Comments