പാലക്കാട് •എരുമേലി വാവര് പള്ളിയില്‍ കയറാന്‍ എത്തിയ ഹിന്ദുമക്കള്‍ കച്ചി ഭാരവാഹികളായ രണ്ടു യുവതികളെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ലഹളയ്ക്ക് ആഹ്വാനം ചെയ്തതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്റ്റേഷന് പരിധിയിലുള്ള സ്ഥലത്തു നിന്നും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ ഹിന്ദുമക്കള്‍ കക്ഷി ഭാരവാഹികളാണ് അഞ്ചുപേരുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments