Latest NewsKerala

കീടനാശിനി കഴിച്ച ആദിവാസിക്കുട്ടി മരിച്ചു: വിശപ്പ് സഹിക്കാനാവാതെ കുടിച്ചതെന്ന് സൂചന

ന്യൂഡല്‍ഹി: കീടനാശിനി കുടിച്ച ആദിവാസി കുട്ടി മരിച്ചു. വിശപ്പ് സഹിക്കാനാവാതെയാണ് കുട്ടി കീടനാശിനി കുടിച്ചതെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ രത്‌ലാം ജില്ലയില്‍ ഡിസംബര്‍ 31നാണ് സംഭവം നടന്നത്. കുട്ടിയുടെ മരണത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍(എന്‍സിപിസിആര്‍) സ്വമേധയാ കേസെടുത്തു.

മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആറിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം വിശപ്പ് സഹിക്കാനാവാതെ കുട്ടി സമീപത്തുള്ള റേഷന്‍ കടയില്‍ എത്തി ഭക്ഷണം ചോദിച്ചെങ്കിലും ആരും നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കുട്ടി കീടനാശിനി കഴിച്ചത്. അതേസമയം മരണപ്പെട്ട കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button