ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവുമായ ബിലാവല്‍ ഭൂട്ടോയുടെ വിദേശ യാത്രാ വിലക്ക് പാക് സുപ്രീംകോടതി റദ്ദാക്കി. സിന്ധ് മുഖ്യമന്ത്രി മുറാദ് ഷായേയും ബിലാവലിനെയും എക്സിറ്റ് കണ്ട്രോള് ലിസ്റ്റില്‍ (ഇസിഎല്‍) നിന്ന് ഒഴിവാക്കി. അതേസമയം പാക്കിസ്ഥാനില്‍ പനാമ ഗേറ്റ് അഴിമതി ആരോപണം അന്വേഷിക്കുന്ന സംയുക്ത അന്വേഷണ സംഘത്തിന്റെ (ജെഐടി) റിപ്പോര്‍ട്ടില്‍ നിന്നും ഇരുവരുടെയും പേര് നീക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് കേസ് കൈമാറാനും കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബിലാവല്‍ എങ്ങനെ ഈ കേസില്‍ ഉള്‍പെട്ടുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments