Latest NewsInternational

ബി​ലാ​വ​ല്‍ ഭൂ​ട്ടോ​​യു​ടെ യാ​ത്രാ വി​ല​ക്ക് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ര്‍ ഭൂ​ട്ടോ​യു​ടെ മ​ക​നും പാ​ക്കി​സ്ഥാ​ന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി (പി.​പി.​പി) നേ​താ​വു​മാ​യ ബി​ലാ​വ​ല്‍ ഭൂ​ട്ടോ​യു​ടെ വി​ദേ​ശ യാ​ത്രാ വി​ല​ക്ക് പാ​ക് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. സി​ന്ധ് മു​ഖ്യ​മ​ന്ത്രി മു​റാ​ദ് ഷാ​യേ​യും ബി​ലാ​വ​ലി​നെ​യും എ​ക്‌​സി​റ്റ് ക​ണ്‍​ട്രോ​ള്‍ ലി​സ്റ്റി​ല്‍ (​ഇ​സി​എ​ല്‍) നി​ന്ന് ഒ​ഴി​വാ​ക്കി​. അതേസമയം പാ​ക്കി​സ്ഥാ​നി​ല്‍ പനാമ ഗേറ്റ് അഴിമതി ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന സം​യു​ക്ത അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (ജെ​ഐ​ടി) റി​പ്പോ​ര്‍​ട്ടി​ല്‍ നി​ന്നും ഇ​രു​വ​രു​ടെ​യും പേ​ര് നീ​ക്കാ​നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്. ദേ​ശീ​യ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യ്ക്ക് കേ​സ് കൈ​മാ​റാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബി​ലാ​വ​ല്‍ എ​ങ്ങ​നെ ഈ ​കേ​സി​ല്‍ ഉ​ള്‍​പെ​ട്ടു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്ക​ണ​മെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button