
കോഴിക്കോട് : മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്.
സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങളാണ് നല്‍കേണ്ടത്. ദാരിദ്ര്യ നിര്‍മ്മാജ്ജനമല്ല മറിച്ച് പിന്നോക്ക വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് വേണ്ടിയാണ് സംവരണം. ഈ വിഷയത്തില്‍ ആര്‍എസ്എസിനും സിപിഎമ്മിനും ഒരേ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments