Latest NewsIndia

സഹപാഠിയായ ആണ്‍കുട്ടി അപമാനിച്ചതിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്ന് പുറത്താക്കി

ലക്നൗ: കൂടെ പഠിക്കുന്ന ആണ്‍കുട്ടി അപമാനിച്ചതിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. ഉത്തര്‍പ്രദേശ് കുശിനഗറിലുള്ള സ്കൂളിലാണ് സംഭവം. അച്ചടക്കമില്ലാത്ത പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കേണ്ടതില്ലെന്നും സ്കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുമെന്നും പറ‍ഞ്ഞാണ് പ്രധാന അധ്യാപകനായ സി ബി സിങ് കുട്ടിയെ പുറത്താക്കിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി സ്കൂള്‍ അധികൃതരെ സമീപിച്ചത്. പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അധ്യാപകന്‍ തയ്യാറായില്ല. പകരം പരാതിക്കിടയാക്കിയ സംഭവം നടന്നത് സ്കൂളിന് പുറത്ത് വെച്ചായിരുന്നുവെന്ന് ആക്കി ത്തീര്‍ക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ അപമാനിച്ച ആണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button