മാരുതി സുസുക്കിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് കാറായ എസ്‌ക്രോസ് 2020ഓടെ വിപണിയിലെത്തുമെന്നു റിപ്പോർട്ട്. ബോഷുമായി സഹകരിച്ചാണ് പ്രദേശികമായി ഹൈബ്രിഡ് എന്‍ജിന്‍ സുസുക്കി വികസിപ്പിക്കുക.
1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എസ്‌ക്രോസ് നിരത്തിലെത്തിയിരുന്നത്. ഇതിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയായ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കള്‍ സുസുക്കി എന്‍ജിനും എസ്‌ക്രോസിലുണ്ട്.
നിലവിലുള്ള 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS 200 SHVS ഡീസല്‍ എന്‍ജിൻ 89 ബിഎച്ച്പി പവറും 225 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.
Post Your Comments