KeralaLatest News

കേരളത്തിലെ കൊടും തണുപ്പിന് കാരണം പാകിസ്ഥാൻ !

തിരുവനന്തപുരം:  പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി വഴിയെത്തിയ വെസ്റ്റേണ്‍ ഡിസ്ററര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണ് കേരളത്തില്‍ ഇപ്പോള്‍ അനിഭവപ്പെടുന്ന കൊടു തണുപ്പിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. സാധാരണ ഈ കാറ്റ് വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് വീശാറുള്ളത്. എന്നാല്‍ ഇത്തവണ അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമെത്തി. ഈ വരണ്ട കാറ്റ് പശ്ചിമഘട്ട പര്‍വ്വതനിരകള്‍ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണം. മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതും കാറ്റ് ശക്തിപ്പെട്ടു.

തണുപ്പ് കൂടിയത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയാണെന്ന രീതിയില്‍ പലരും വിലയിരുത്തുന്നുണ്ട്. ഇതിന് ശസ്ത്രീയ അടിത്തറയില്ലെന്നും കേരളത്തില്‍ തണുപ്പ് കൂടിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് കുറയുമെന്നും വരള്‍ച്ചയുടെ സൂചനയാണ് ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിനു പിന്നിലെന്ന നിരീക്ഷണത്തിന് അടിസ്ഥാനമില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എ.സന്തോഷ് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പല ജില്ലകളിലും കുറഞ്ഞ താപനിലയില്‍ 4 ഡിഗ്രിയോളം കുറവുണ്ടായി. മൂന്നാറിലാകട്ടെ പല ദിവസങ്ങളിലും രാത്രി താപനില മൈനസ് 2 ഡിഗ്രി വരെയെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button