ന്യൂഡല്‍ഹി : കേരളത്തില്‍ നടന്ന കൂട്ട അറസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പരിണിതഫലമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വി മുരളീധരന് എംപിയുടെ വീടാക്രമിച്ചതിലും സ്മൃതി അപലപിച്ചു. ഇതിനുളള ചുട്ട മറുപടി ഭരണഘടനയുടെ പരിധിയില്‍ നിന്ന് നല്‍കുമെന്നും സ്മൃതി ഇറാനി.
ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1772 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേസുകളിലായി 5397 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 4666 പേര് സ്റ്റേഷന് ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര് ഇപ്പോള്‍ റിമാന്‍ഡ് തടവിലാണ്.
Post Your Comments