കൊല്ലം: അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ സമരത്തിനോട് പിന്തുണയെന്ന് നടന്‍ ടൊവിനോ തോമസ്. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയെന്‍ ശ്രദ്ധയില്‍ പെട്ടിരുന്നെന്നും പക്ഷേ ഈ വിഷയം ആരും ഒരു മുഖ്യധാര പ്രശ്നമായി എടുക്കുന്നില്ലെന്ന് ടൊവിനോ ചൂണ്ടിക്കാട്ടി.
ആ വിഷയത്തില്‍ ഒരു വ്യക്തിയെന്ന നിലയില്‍ ഇനിക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരിക്കാം പക്ഷേ ഞാനിത് പൊതു വേദിയില്‍ പറഞ്ഞാല്‍ കൂടുതല്‍ പേര്‍ ഈ വിഷയം കടന്നു ചെല്ലുമെന്ന് പ്രതീക്ഷയുണ്ടെന്നും നടന്‍ പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ കൊല്ലത്ത് നടത്തിയ നവോത്ഥാന യുവസംഗമത്തില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയതായിരുന്നു ടോവിനോ.
Post Your Comments