തിരുവനന്തപുരം : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊടും തണുപ്പാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഇന്ത്യയിലാകെ അനുഭവപ്പെടുന്ന കൊടും തണുപ്പിന്റെ ഭാഗമായാണ് കേരളത്തിലും ഈ അവസ്ഥ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇറാന്‍, അഫ്ഗാന്‍ മേഖലയില്‍ നിന്നുള്ള ശീതക്കാറ്റാണ് ഇതിന് കാരണം. വരാന്‍ പോകുന്ന കടുത്ത വരള്‍ച്ചയുടെ മുന്നോടിയാണ് ഈ കൊടും തണുപ്പ് എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യജമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാലു ദിവസം കൂടി ഈ തണുപ്പ് തുടരാനുള്ള സാധ്യതയുണ്ട്.
കേരളത്തില്‍ ഈ ആഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 16 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയം ജില്ലയിലാണ് താപനില ഏറ്റവുധികം കുറഞ്ഞത്. ഉച്ച സമയത്ത് നല്ല ചൂടും അനുഭവപ്പെടുന്നുണ്ട്. ഇറാന്‍, അഫ്ഗാന്‍ മേഖലയില്‍നിന്നുള്ള ശൈത്യ തരംഗങ്ങള്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലേക്ക് എത്തിയതാണ് ഈ വിചിത്ര കാലാവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
Post Your Comments