Latest NewsIndia

അച്ചടക്കം കാണിക്കണം, വിവാദപ്രസ്തവാനയ്‌ക്കൊടുവില്‍ മനു ഭാകറോട് മാപ്പ് ചോദിച്ച് കായികമന്ത്രി

ചണ്ഡീഗഢ്: യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ തനിക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കുമോ ഇല്ലയോ എന്ന് ചോദിച്ച ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറോട് പൊട്ടത്തെറിച്ച കായിക മന്ത്രി മാപ്പു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 2 കോടി രൂപ ഇതുവരെ കിട്ടിയില്ല എന്നു പറഞ്ഞ് ട്വീറ്റ് ചെയ്ത മനുവിന്് രൂക്ഷ മറുപടിയാണ് കായിക മന്ത്രി അനില്‍ വിജ് നല്‍കിയിരുന്നത്. മനു ട്വീറ്റ് ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യം കായിക മന്ത്രാലയത്തോട് ചോദിക്കുകയാണ് വേണ്ടിയിരുന്നതെന്ന് പറഞ്ഞ മന്ത്രി കുറച്ച് അച്ചടക്കം കാണിക്കണമെന്നും പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്ക് പകരം കളിയില്‍ ശ്രദ്ധിക്കണമെന്നും ഉപദേശിക്കുകയാണുണ്ടായത്. മന്ത്രിയുടെ മുന്‍ ട്വീറ്റിനൊപ്പം സര്‍, ഈ വാഗ്ദാനം വെറും ജുംലയാണോ (പാഴ്വാക്ക്) എന്നായിരുന്നു മനുവിന്റെ ചോദ്യം. സംഭവം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞു രംഗത്തെത്തി.

shortlink

Post Your Comments


Back to top button