Latest NewsKerala

പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ – ബി.ജെ.പി നേതാവ്

ആലപ്പുഴ•പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ എന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്ത അവിശ്വാസിയും, ഭൗതിക വാദിയുമായിരിക്കെ സുധാകരന് തന്ത്രിയുടെ ബ്രാഹ്മണ്യത്തെപ്പറ്റി പറയാൻ ഒരു യോഗ്യതയുമില്ല. നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞത് മാറ്റി പറയുന്ന പൊതുമരാമത്തു മന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് തന്ത്രിയുടെ കാൽ പിടിക്കാനും അനുഗ്രഹം വാങ്ങാനും കാത്തുകെട്ടികിടന്ന മന്ത്രിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്ത്രിയെ ബ്രാഹ്മണ രാക്ഷസനായി തോന്നിയതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലാകും. ഹർത്താലുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ അക്രമങ്ങളിൽ അവരുടെ കൂടെ ഉണ്ടായിരുന്നവർ എസ്.ഡി.പി.ഐ പോലെയുള്ള സംഘടനകളുടെ പ്രവർത്തകർ ആയിരുന്നു എന്നത് തന്നെ ഇവർ തമ്മിലുള്ള ഗൂഢബന്ധം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കുവാനായി ഭീകര വാദികളുടെ അച്ചാരം വാങ്ങി അവർക്കു വേണ്ടി വിടു പണി ചെയ്യന്നയാളായി കേരളത്തിലെ മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അധഃപതിച്ചിരിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുത്തുകൊണ്ടു ബി.ജെ.പി. സമരങ്ങളെ തകർക്കാം എന്നു മന്ത്രി പ്രതീക്ഷിക്കണ്ട. അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം ശക്തികേന്ദ്രം ഇൻചാർജ് ഉപരി ഭാരവാഹികളുടെ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ സംഘടനകാര്യങ്ങൾ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ കെ.ജി.പ്രകാശ്,എൻ.ഡി.കൈലാസ്, സി.പ്രസാദ്, സജി.പി.ദാസ്, പി. കണ്ണൻ, സി.പി.മോഹനൻ, സുനിൽ കുമാർ, ഉഷാ സാബു, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസൻ മഹിളാമോർച്ച പ്രസിഡണ്ട് സുമ ചന്ദ്രബാബു , ബാലചന്ദ്രപ്പണിക്കർ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button