Latest NewsKerala

മദ്യലഹരിയില്‍ മകനെ വലിച്ചെറിഞ്ഞയാള്‍ തീയില്‍ചാടി; അച്ഛനും മകനും മരിച്ചു

മുളങ്കുന്നത്തുകാവ്: ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകനെ വലിച്ചെറിഞ്ഞ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും മകനും മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശി 34 കാരനായ സത്യപാലനാണു മകനെ വലിച്ചെറിഞ്ഞ ശേഷം കൈവിരല്‍ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ നാല് വയസുകാരന്‍ മകന്‍ സനിജത്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സത്യപാലന്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിക്ക് പിന്നിലെ പറമ്പില്‍ ചപ്പും ചവറും കൂട്ടിയിട്ടു കത്തിച്ച് അതിലേക്കു ചാടുകയായിരുന്നെന്നു പറയുന്നു. സത്യപാലനത്തിന്റെ മര്‍ദ്ദനത്തില്‍ ഭാര്യക്കും കണ്ണിനു ഗുരുതരമായി പരുക്കേറ്റിരുന്നു.മെഡിക്കല്‍ കോളജ് പോലീസ് മേല്‍നടപടിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button