ബാംഗ്ലൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. ഇതുമായി കൂടുതല്‍ വിവരങ്ങല്‍ മാധ്യമങ്ങളുമായി ഭാവിയില്‍ പങ്കുവെക്കുമെന്നും നടന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
‘എന്റെ പുതിയ യാത്രയില്‍ ലഭിക്കുന്ന ഊഷ്മളവും പ്രോത്സാഹജനകവുമായ പ്രതികരണങ്ങള്‍ക്ക് നന്ദി, എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.
#2019 PARLIAMENT ELECTIONS.Thank you for the warm n encouraging response to my new journey.. I will be contesting from BENGALURU CENTRAL constituency #KARNATAKA as an INDEPENDENT..will share the Details with the media in few days..#citizensvoice #justasking in parliament too… pic.twitter.com/wJN4WaHlZP
— Prakash Raj (@prakashraaj) January 5, 2019
പുതുവത്സര ആശംസകള്‍ അറിയിച്ചുകൊണ്ട് ഡിസംബര്‍ 31ന് നടത്തിയ ട്വീറ്റിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാച്ചിരുന്നത്.
പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ച് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു രംഗത്തെത്തിയിരുന്നു. രാമറാവുവുമായി പ്രകാശ് രാജ് കൂടിക്കാഴ്ചയും നടത്തി. ആം ആദ്മി പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് അവസാനമായി രംഗത്തെത്തിയത്.
Post Your Comments