ശബരിമലയില്‍ യുവതിപ്രവേശനം വേണ്ടന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി മുന്വിദേശകാര്യസെക്രടറിയും മലയാളിയുമായ നിരുപമറാവു .മലപ്പുറത്തെ തറവാട്ടില്‍ വരുമ്പോള്‍ മുത്തശിപറഞ്ഞു തന്ന കഥകളില്‍ നിന്നുമാണ് ശബരിമലയെക്കുറിച്ചുള്ള വിശ്വാസം മനസ്സില്‍ രൂപപ്പെട്ടത് . ഇതുവരെ ശബരിമലയില്‍ പോയിട്ടില്ല .പോകാന്‍ ഉദ്ദേശിക്കുന്നുമില്ല .
എന്നാല്‍ ആര്‍ക്കൊക്കെ പോകാം ആരെല്ലാം പോകേണ്ടയെന്നുള്ളത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവർ സ്വകാര്യചാനലിനോട് പറഞ്ഞു. ഇന്ത്യയെ പോലെയുള്ള വിശാല വിശ്വാസ രീതികള്‍ നിലവിലുള്ള രാജ്യത്ത് സാമൂഹ്യസുസ്ഥിരത ഉറപ്പ് വരുത്തുന്ന സമീപനമായിരിക്കണം . കോടതിയില്‍ നിന്നുമുണ്ടായ വിധിയെ പ്രായോഗിക തലത്തില്‍ സമീപിക്കണമെന്നും നിരുപമറാവു പ്രതികരിച്ചു .
Post Your Comments