കൊച്ചി : രണ്ട് അപൂര്‍വ്വ ഇനം തട്ടേക്കാട് പക്ഷിസങ്കേതവനത്തില്‍ കണ്ടെത്തി. പൂയംകുട്ടി നിത്യഹരിതവനത്തോട് ചേര്‍ന്നു കിടക്കുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിലുള്ള കണാച്ചേരിയിലാണ് പശ്ചിമഘട്ട മേഖലയില്‍ അത്യാപൂര്‍വ്വമായി കണ്ടുവരുന്ന പെനിന്‍സുലാര്‍ ബേ ഔള്‍ , മലബാര്‍ ട്രോഗണ്‍ എന്നിങ്ങനെ വിളിപ്പേരുകളുള്ള് പക്ഷികളെ കണ്ടെത്തിയതെന്ന് നിരീക്ഷകര്‍ പറഞ്ഞു.
രാത്രി സഞ്ചാരിയായ മൂങ്ങ വര്‍ഗത്തില്‍പ്പെട്ട പെനിന്‍സുലാര്‍ ബേ ഔള്‍ കണാച്ചേരി വനമേഖലയിലെ ഉയരമുള്ള മരത്തിന്റെ കൊമ്ബില്‍ വി്രശക്കുമ്‌ബോഴാണ് ശ്രദ്ധയില്‍പെട്ടത്.പക്ഷിയെ നിരിക്ഷിക്കുന്നതിനിടയിലാണ് സമീപത്ത് തന്നെ മലബാര്‍ ട്രോഗണ്‍ എന്നു വിളിപ്പേരുള്ള മൊറ്റൊരു പക്ഷിയെയും കണ്ടെത്തിയത്.തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഈ പക്ഷിയെ ആദ്യമായി കാണുന്നത് 1994 ലാണന്നും ഇപ്പോള്‍ ഈ ഗണത്തില്‍പ്പെട്ട ഏകദേശം ആറോളം പക്ഷികള്‍ ഇവിടെയുണ്ടെന്നാണ് നിഗമനം.
Post Your Comments