കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 2017-18 വര്‍ഷത്തെ എട്ട് ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണവും കരസ്ഥമാക്കി കണ്ണൂര്‍ ജില്ല.
ഭരണ നിര്‍വഹണത്തില്‍ മികച്ച രീതിയില്‍ വിവര സാങ്കേതിക വിദ്യടെ ഉപയോഗപ്പെടുത്തിയതിനുള്ള ബെസ്റ്റ് ഈ ഗവേണ്‍ഡ് ജില്ലയായി കണ്ണൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം എം ഗവേണന്‍സ് വിഭാഗത്തിലും ലോക്കല്‍ ല്വാംഗേജ് ആന്റ് കണ്ടന്റ് വിഭാഗത്തിലും ഒന്നാം സ്ഥാനവും ബെസ്റ്റ് വെബ്‌സൈറ്റ്. സോഷ്യല്‍ മീഡിയ ആന്റ് ഈ ഗവേര്‍ണന്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കണ്ണൂര്‍ നേടി.
മാപ്പ് മൈ ഹോം പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ വി ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് എം ഗവേണന്‍സ് വിഭാഗത്തില്‍ കണ്ണൂരിനെ മുന്നിലെത്തിച്ചത്.
Post Your Comments