Latest NewsKeralaIndia

പൊലീസ് പെരുമാറുന്നത് സി.പി.എം ഗുണ്ടകളെപ്പോലെ, എസ്.ഡി.പി.ഐയും സി. പി. എമ്മിനൊപ്പം ചേർന്ന് ഹിന്ദുവേട്ട : കെ സുരേന്ദ്രന്‍

അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ച

കോഴിക്കോട്: കണ്ണൂരില്‍ അക്രമ പരമ്പരകൾക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിപിഎം, ഭരണത്തിന്റെ മറവിൽ അക്രമം നടത്തുന്നു. എസ്.ഡി.പി.ഐയും സി. പി. എമ്മിനൊപ്പം ചേർന്ന് ഹിന്ദുക്കൾക്കെതിരെ അക്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കണ്ണൂരിൽ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണ്. ബി. ജെ. പി ജില്ലാസെക്രട്ടറിയും മുൻ തലശ്ശേരി നഗരസഭാ കൗൺസിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സി. പി. എം ക്രിമിനലുകൾ അക്രമിച്ച് നിശ്ശേഷം തകർത്തത്. ഭാര്യക്കും മകൾക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം ശ്രീ. വി. മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. വന്ദ്യവയോധികനും രോഗിയുമായ കണ്ണൂർ വിഭാഗ് സംഘചാലക് ശ്രീ. സി. ചന്ദ്രശേഖരന്റെ വീട് പൂർണ്ണമായും ബോംബെറിഞ്ഞു തകർത്തു.

അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്പര തുടരുകയാണ്. നിരവധി പ്രവർത്തകർക്കു പരിക്കേറ്റു. നിരവധി വീടുകളും പാർട്ടി ഓഫീസുകളും വീടുകളും തകർത്തു. പലയിടത്തും എസ്. ഡി. പി. ഐ പ്രവർത്തകരും സി. പി. എമ്മിനൊപ്പം ചേർന്ന് ഹിന്ദുവേട്ട നടത്തുകയാണ്. അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാർ പ്രവർത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവർത്തകരെ ജയിലിലടക്കാൻ ഡി. ജി. പി എല്ലാ പൊലീസ് മേധാവികൾക്കും ഉത്തരവ് നൽകിയിരിക്കുകയാണ്.

പോലീസ് പലയിടത്തും സി. പി. എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകർക്കുക എന്നതാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button