KeralaLatest News

രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത്

സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വിതരണത്തിനുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നത്.

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. തിരുവനന്തപുരം ആനയറയില്‍ സര്‍ക്കാര്‍ വിട്ടു നല്‍കിയ ഭൂമിയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംയോജിത ഇന്ധന കേന്ദ്രം സ്ഥാപിക്കുന്നത്. സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വിതരണത്തിനുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നത്. ഇതിനായി 1.78 ഏക്കര്‍ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ ഐഒസിക്ക് വിട്ടു നല്‍കി.

എല്‍എന്‍ജി സംഭരണകേന്ദ്രം, ഫില്ലിംഗ് യൂനിറ്റ് , എല്‍എന്‍സിജി ഉത്പാദന-സംഭരണ-വിതരണകേന്ദ്രം, പെട്രോള്‍-ഡീസല്‍ വിതരണം എന്നിവയ്ക്കുള്ള കേന്ദ്രമാണ് ആനയറയില്‍ ഉണ്ടാവുക. ഈ കേന്ദ്രത്തില്‍ നിന്നും കെഎസ്ആര്‍ടിസിക്കും ഇന്ധനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ അഞ്ച് പെട്രോള്‍ പമ്പുകളില്‍ സിഎന്‍ജി സ്റ്റേഷനുകളും സ്ഥാപിക്കും. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സിഎന്‍ജി ലഭ്യത ഉറപ്പു വരുത്തുന്ന രീതിയിലാകും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കാനും ഒപ്പം ഇന്ധനചെലവ് കുറക്കാനുമുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്തെ ഈ പദ്ധതികള്‍.

https://www.facebook.com/PinarayiVijayan/posts/2075623079196178?__xts__%5B0%5D=68.ARCRcF_XLz0dkNXKTYie0rEvr0K2b6pNpRgTBDkFie7jBb5d2DurlY4B39-lOyAxmWejncJ6Z1pAWvmqAw9eLAADc9JbYMWfPil_1ZnRCSgk0Bu_F_1KNyQKDdarhRwG_ySPjOegBxL0QdqXGzn1EdGM-4EnIb_p2QeRivC1dL2VEzDU6V9TP85buCnUd9UN1oSGiguKbxppI3zwUDHbDUC8tdDOHgekL92bpPDggpb92YMXge5UZ2n5n0zD-KL5rQAqB-TTUONFLHzl2t10IEcqtx8D7rFHuW1D46cy0cxyrdIce02SA6M8Tz3dU1jhcQ34Wn-7GJqS2ZgC5MyxnhFO5Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button