
ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകന്‍ പ്രകാശ് രാജിന്റെ തിരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള രംഗപ്രവേശനത്തിന് ആശംസയര്‍പ്പിച്ച് ആംആദ്മി പാര്‍ട്ടി.
ഡല്‍ഹി ഉപമുഖ്യമന്ത്രിയും അംഅദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയാണ് താരത്തിന് അശംസയര്‍പ്പിച്ച് രംഗത്തെത്തിയത്. ബംഗലൂരുവില്‍ പ്രകാശ് രാജിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ചടങ്ങായിരുന്നു വേദി.
യോഗത്തില്‍ പ്രകാശ് രാജിന്റെ തീരുമാനത്തെ താന്‍ പിന്താങ്ങുന്നതായി പറഞ്ഞ മനീഷ് സിസോദിയ നല്ല ആളുകള്‍ രാഷട്രീയത്തിലേക്ക് സ്വാഗതമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പ്രകാശ് രാജ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
Post Your Comments