ജലന്തര്‍: സൗരോര്‍ജത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ബസിന്റെ കണ്ടുപിടുത്തവുമായി ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റയിലെ 300 വിദ്യാര്‍ഥികള്‍. ഈ ബസ് ഓടിക്കാന്‍ ഡ്രൈവര്മാരുടെയോ മറ്റ് ഇന്ധനകളുടെയോ ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ ചിലവ് വളരെ കുറവ്. ഇന്നലെ ആരംഭിച്ച 106 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ ബസ് പ്രദര്‍ശിപ്പിച്ചു.
ഈ വര്ഷം തന്നെ സര്‍വീസ് തുടങ്ങും. 6 ലക്ഷം രൂപയുടെ നിര്‍മ്മാണച്ചിലവന് ഇതിനുള്ളത്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ബസില്‍ 10 മുതല്‍ 30 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. ജിപിഎസ് , ബ്ലൂ ടൂത്ത് സംവിധാനങ്ങളില്‍ ആണ് ഈ ബസിനെ നിയന്ത്രിക്കുന്നത്.
Post Your Comments