ബെയ്ജിങ്: അമേരിക്കയ്ക്ക് നല്കുന്ന മറുപടിയായി ചെെന അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്കുന്ന വിശേഷണം. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബിന്റെ സൃഷ്ടാക്കാള്‍.
അമേരിക്ക ഉഗ്രശേഷിയുള്ള ബോംബുകളുടെയെല്ലാം മാതാവ് എന്ന പറയപ്പെടുന്നുണ്ടെങ്കിലും വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാല്‍ അമേരിക്കന്‍ ബോംബ് വലിയ വിമാനത്തില്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ. പക്ഷേ ചെറുതും ഭാരം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന്റെ ഭാരം എത്രയെന്ന് അറിവില്ല. ഈ ബോംബ് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും എന്നതാണ് അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചൈനയുടെ ബോംബിനെ മാറ്റി നിര്‍ത്തുന്ന മാറ്റൊരു പ്രത്യേകത.
പരീക്ഷണ അടിസ്ഥാനത്തില്‍ താഴേക്ക് പതിച്ച ബോംബ് അത്യുഗ്ര സ്ഫോടനത്തോടെയാണ് പൊട്ടുന്നതിന്റെ പ്രമോഷണല്‍ വീഡിയോയും നൊറിന്‍കോ റിലീസ് ചെയ്തു.
China's arms industry giant NORINCO for the first time showcased a new type of massive aerial bomb, which it dubbed the Chinese version of the "Mother of All Bombs" due to its huge destruction potential that is claimed to be only second to nuclear weapons. https://t.co/Xwa470K0R5 pic.twitter.com/bWDvmfvcyk
— Global Times (@globaltimesnews) January 3, 2019
Post Your Comments