ഏറ്റവും ഉയരം കൂടിയ അശോകചക്രം 30 അടി വ്യാസം ,90 ക്വിന്റൽ തൂക്കം ,ലോഹ നിർമ്മിതം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അശോകൻ ചക്ര മാതൃക ഹരിയാണയിലെ ടോപ്‌റ കലാഗ്രാമത്തിൽ ഒരുങ്ങി. എം. പിമാരായ സുഭാഷ് ചന്ദ്ര, ശ്യാം സിങ് റാണ എന്നിവർ ശനിയാഴ്ച ഇത് അനാവരണം ചെയ്യും. അശോകൻ എഡിക്റ്റ്‌സ് പാർക്കിലാണ് അശോകചക്രം സ്ഥാപിക്കുക ഹരിയാണ ടൂറിസം വകുപ്പിന്റെയും സർക്കാർ ഇതര സംഘടനയായ ബുദ്ധിസ്റ്റ് ഫോറത്തിന്റെയും നേതൃത്വത്തിലാണ് ചക്രം ഇവിടെ സ്ഥാപിക്കുന്നത്.
100 കോടിയാണ് പദ്ധതിയുടെ മൊത്തച്ചെലവ്.ഇതിൽ 40 ലക്ഷത്തോളം അശോകചക്രത്തിന്റെ നിർമാണത്തിനാണ് ചെലവായത്.
Post Your Comments