തിരുവനന്തപുരം: ഒരേസമയം രണ്ട് വിമാനങ്ങള്‍ പറന്നിറങ്ങിയത് റണ്‍വേയിലേയ്ക്ക് . ഒഴിവായത് വന്‍ ദുരന്തം . ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ ഉത്കണ്ഠയിലാക്കിയ സംഭവം നടന്നത്. പൈലറ്റിന്റെയും ട്രാഫിക് വിഭാഗത്തിന്റെയും മനഃസാന്നിദ്ധ്യമാണ് കൂട്ടിയിടി ഒഴിവാക്കിയത്.
രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തെത്തിയ സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ – തിരുവനന്തപുരം – കോഴിക്കോട് വിമാനവും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡല്‍ഹി – കൊച്ചി – തിരുവനന്തപുരം വിമാനവും ഒരേസമയം റണ്‍വേയിലേക്ക് പറന്നെത്തിയതാണ് കുഴപ്പമായത്. നിരവധി സിനിമാതാരങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരും കൊച്ചി വിമാനത്തിലുണ്ടായിരുന്നു.
ട്രാഫിക് മാനേജ്‌മെന്റിന് സംഭവിച്ച വീഴ്ചയാണിതിനിടയാക്കിയത്. ജിദ്ദ വിമാനം ലാന്‍ഡ് ചെയ്യാന്‍ താഴ്ന്നതിനുശേഷമാണ് കൊച്ചി – തിരുവനന്തപുരം വിമാനം ലാന്‍ഡ് ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് വിഭാഗം മനസിലാക്കിയത്. ഉടന്‍ പൈലറ്റിന് വിവരം കൈമാറിയതോടെ താഴ്ന്നുതുടങ്ങിയ ഫ്‌ളൈറ്റ് വീണ്ടും ഉയര്‍ത്തി. പിന്നീട് ഒന്നരമണിക്കൂറിനുശേഷമാണ് ഈ വിമാനം നിലംതൊട്ടത്. യാത്രക്കാരാണ് സംഭവം പുറത്തറിയിച്ചത്.
Post Your Comments