KeralaLatest News

മുടിയില്‍ നിന്ന് ജൈവവളം ;മികച്ച വിളവ് തരുമെന്ന് പഠനങ്ങള്‍ !

മുടി ഒരു മികച്ച ജെെവവളമാണെന്ന് പഠനങ്ങള്‍ . മുടി ഇനി മാലിന്യമായി കരുതേണ്ടതില്ല താപ-രാസ പ്രക്രിയ വഴി മാലിന്യമുടി സംസ്‌കരിച്ചെടുക്കാം എന്ന ആശയമാണ് കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് മൈക്രോ ബയോളജി വിഭാഗം പ്രൊഫ. ഡോ.ഡി. ഗിരിജയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങളാണ് പുതിയ കണ്ടുപിടുത്തത്തിലേക്കെത്തിയത്. തുടര്‍ന്ന് തൃശ്ശൂരില്‍ നടന്ന വൈഗ കൃഷി ഉന്നതിമേളയില്‍ ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചു.

ഒരു കിലോഗ്രാം മുടി താപ-രാസ പ്രക്രിയകളിലൂടെ ഒന്നര ലിറ്റര്‍ ദ്രവരൂപത്തിലുള്ള വളമാറ്റാന്‍ സാധിക്കും. വഴുതന,ചീര, വെണ്ട തുടങ്ങിയ ഇനങ്ങളില്‍ മുടിയില്‍ നിന്നുള്ള വളപ്രയോഗം മികച്ച വിളവ് തരുമെന്നാണ് പറയപ്പെടുന്നത്. മുടിയില്‍ നിന്നുള്ള ഒരു ലിറ്റര്‍ വളത്തില്‍ ഒന്‍പത് ഗ്രാം പാക്യജനകം, അഞ്ച് ഗ്രാം പൊട്ടാസ്യം, 20 മില്ലിഗ്രാം കാത്സ്യം, മൂന്ന് മില്ലിഗ്രാം മഗ്‌നീഷ്യം, 72 മില്ലിഗ്രാം സള്‍ഫര്‍, 3.3 മില്ലിഗ്രാം സിങ്ക് എന്നിവയടങ്ങിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രന്‍ ഉള്ളൂര്‍ ആണ് മുടിയില്‍ നിന്ന് ജൈവവളം നിര്‍മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button