പലര്‍ക്കുമുളള ഒരു ശീലമാണ് പകല്‍ ഉറക്കം. എന്നാല്‍ പകല്‍ ഉറക്കമുളളവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇവരില്‍ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന് യുഎസിലെ ഗവേഷകരുടെ മുന്നറിയിപ്പ്. 2009 മുതല്‍ 2018 വരെയുള്ള സമയങ്ങളിലെ ആളുകളുടെ ഉറക്കത്തിന്‍റെ അളവിനെക്കുറിച്ചും രീതിയെക്കുറിച്ചും പഠനം നടത്തിയതിന്‍റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
രാത്രി ഉറക്കത്തിന് ബുദ്ധിമുട്ടുള്ളവരെയും അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണത്തിന്റെ വര്‍ദ്ധനവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. പകല്‍ സമയങ്ങളിലെ ഉറക്കം രാത്രി ഉറക്കത്തെ വളരെ സാരമായി തന്നെയാണ് ബാധിക്കുന്നത്. അത് രാത്രി ഉറക്കത്തിന് ഭംഗം വരുത്തുകയുംഉറക്കമില്ലായ്മ ഉണ്ടാക്കുകയും, അത് തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. 283 ആളുകളില്‍ പഠനം നടത്തിയതില്‍ 22.3 ശതമാനം ആളുകളും അമിതമായ പകല്‍ഉറക്കത്തിന് അടിമകളാണ്. ഈ ഉറക്കം തലച്ചോറിനെ നേരിട്ടാണ് ബാധിക്കുന്നത്.
ഇത് കോശങ്ങളെ നശിപ്പിക്കാനും അതുവഴി ഓര്‍മ്മക്കുറവ് പോലുള്ള രോഗങ്ങളിലൂടെ അല്‍ഷിമേഴ്‌സിലേക്കും എത്തിക്കുന്നു. ഇന്നത്തെ ആളുകളില്‍ ഏറ്റവുമധികം ഓര്‍മ്മക്കുറവ് ഉണ്ടാകുന്നത് ഇത് കാരണമാണ്. പകല്‍ സമയങ്ങളിലെ ഉറക്കം പൂര്‍ണമായും ഒഴിവാക്കി, കൂടുതല്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക.
Post Your Comments