Latest NewsIndiaBusiness

ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പാരാതികള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഒംബുഡ്‌സ്മാനില്‍ സമര്‍പ്പിച്ച പരാതികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച പരാതികളില്‍ 97 ശതമാനവും പരഹരിച്ചതായി ഓംബുഡ്‌സ്മാന്‍ അധികൃതര്‍ അറിയിച്ചു. എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഏറെയും. ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗര പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button