KeralaLatest NewsIndia

ബിജെപി നേതാക്കൾ കരുതൽ തടങ്കലിൽ

ഇടുക്കി: ഇടുക്കി ജില്ലയില്‍ ബി.ജെ.പി പ്രദേശിക നേതാക്കന്മാര്‍ പൊലീസ് കരുതല്‍ തടങ്കലില്‍. ആറ് പേരാണ് കരുതല്‍ തടങ്കലില്‍ ഉള്ളത്. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണമാണ്. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ കെഎസ്ആര്‍ടിസി അടക്കം സ്വകാര്യ ബസുകള്‍ എല്ലാം സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എറണാകുളം ജില്ലയിലും ശബരിമല കർമ്മ സമിതി പ്രവർത്തകരെയും നേതാക്കളെയും പോലീസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button