KeralaLatest News

പാലക്കാട് വീണ്ടും സംഘര്‍ഷം

പാലക്കാട്•പാലക്കാട്‌ എല്‍.ഡി.എഫ് മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമങ്ങളില്‍ പ്രതിഷേധിച്ചു ബി.ജെ.പി ഓഫീസിലേക്ക് സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സമാധാനപരമായി തുടങ്ങിയ മാര്‍ച്ച് ബി.ജെ.പി ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍, മാര്‍ച്ചില്‍ ഉണ്ടായിരുന്ന ചിലര്‍ ബി.ജെ.പി ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി ഓഫീസില്‍ നിന്നും മാര്‍ച്ചിന് നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button