Latest NewsKerala

സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനെതിരെ ആഞ്ഞടിച്ച് വനിതാ മതില്‍ കണ്‍വീനര്‍ സി.പി സുഗതന്‍

കൊച്ചി : സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിക്കെതിരേയും എന്‍എസ്എസിനെതിരേയും ആഞ്ഞടിച്ച് വനിതാ മതില്‍ കണ്‍വീനര്‍ സി.പി.സുഗതന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടത്.

ശബരിമലയില്‍ കയറിയ യുവതികള്‍ ഭക്തരല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു സമൂഹത്തെ നട്ടെലില്ലാത്തവരാണ് നിയന്ത്രിക്കുന്നതെന്നും അതുകൊണ്ടാണ് യുവതി പ്രവേശനം സാധ്യമായതെന്നും അദ്ദേഹം ആരോപിച്ചു.

പാത്തും പതുങ്ങിയുമല്ല വിധി നടപ്പാക്കേണ്ടതെന്നും ഗ്രേഡ്1 ഹിന്ദുക്കളായ ആര്‍എസ്എസുകാര്‍ മകര വിളക്കുവരെ അവിടെ യുവതികളെതടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണെന്നും പെരുന്നയില്‍ കുടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല യുവതി പ്രവേശനം തടയാന്‍ എന്‍എസ്എസിന് അയക്കാമായിരുന്നില്ലെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുതു. ഭക്തര്‍ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ACTIVIST യുവതികളെ മല ചവിട്ടാന് അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ വേദനയുണ്ടാക്കുന്നു! ‍ ഞങ്ങള്‍ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങള് സംരക്ഷിക്കുന്നതിനോപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്‍‍ അനുവദിക്കുകയും വേണമല്ലോ! നവോഥാന നായകരെല്ലാം ഇശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാരിയം ആരും മറന്നുപോകരുത്. തുലാമാസ പുജക്കു യുവതികള്‍ എത്തിയപ്പോള്‍ എന്‍റെ നെതുര്‍ത്ഥത്തില്‍ അവരെ തടഞ്ഞു. പിന്നീട് ഞങ്ങള് തടയാന് പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്-1 ഹിന്ദുക്കളായ RSS-BJP നെതുര്‍ത്ഥം‍‍ യുവതികളെ തടയല്‍ ഏറ്റെടുത്തു.. അവര്‍ മകര വിളക്കുവരെ അവിടെ യുവതികളെതടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കെണ്ടാവരല്ലേ അവര്!!. അതുപോലെ യുവതികള് കയറിയപ്പോള്‍‍‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈയിരിയം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു അതല്ലേ സത്യം? ഇന്നു മന്നം ജയന്തിയാണ്. പെരുന്നയില്‍ കുടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല.യുവതി പ്രവേശം തടയാന്‍ NSS നും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്‍ ഉഗ്രന്‍ പ്രസംഗങ്ങള്‍. ചാനല്‍ ചര്‍ച്ചകള്‍ .‍ കര്‍മ്മം ചെയ്യുന്നവര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമുഹം‍. അതാണ്‌ ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്നം?

shortlink

Related Articles

Post Your Comments

Related Articles


Back to top button