KeralaLatest News

ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിൽ പകുതി മീശ എടുത്ത് യുവാവ്

ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിൽ പകുതി മീശ എടുത്ത് യുവാവ്. മുമ്പ് യുവതികള്‍ ദർശനം നടത്തിയാൽ പകുതി മീശ വടിക്കുമെന്ന് യുവാവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജേഷ് കുറുപ്പ് ശ്രീകല്യാണി.

”ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാന്‍ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവര്‍ക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്.” രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. അതെ സമയം അല്‍പ സമയങ്ങള്‍ക്ക് ശേഷം രാജേഷ് പ്രസ്തുത ചിത്രം ഡിലീറ്റ് ചെയ്തതായിട്ടാണ് മനസ്സിലാക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദർശനം നടത്തിയെന്ന് ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു.

ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button