കായംകുളം: കുടുംബവഴക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് വെട്ടേറ്റു. പുള്ളിക്കണക്ക് പ്ലാമൂട്ടില്‍ തറയില്‍ രാജേന്ദ്രനും മകന് അച്ചുവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഭദ്രന് എന്നയാള്‍ക്കാണ് വെട്ടേറ്റത്. എന്നാല്‍ ഇയാള്‍ക്ക് വെട്ടേറ്റതറിഞ്ഞ് ഗൃഹനാഥനായ രാജേന്ദ്രന് ജീവനൊടുക്കുകയായിരുന്നു.
അച്ഛന്റെയു മകന്റേയും വഴക്ക് കൈയ്യങ്കളിയിലേക്ക് എത്തിയപ്പോഴാണ് ബന്ധു കൂടിയായ ഭദ്രന് ഇത് തടയാന്‍ അവിടെ എത്തിയത്. എന്നാല്‍ മദ്യലബരിയിലായിരുന്ന രാജേന്ദ്രന് മകനെ വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭദ്രന് വെട്ടേല്‍ക്കുകയായിരുന്നു. അച്ചുവിന്റെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാര്‍ കണ്ടത് കൈക്ക് വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഭദ്രനെയാണ്. ഉടന്‍ തന്നെ നാട്ടുകാര്‍ കായംകുളം താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ഭദ്രന് വെട്ടേറ്റതറിഞ്ഞ് പരിഭ്രാന്ത്ിയിലായ രാജേന്ദ്രന് വീടിനുള്ളില്‍ കയറി കയറി തൂങ്ങി മരിക്കുകയായിരുന്നു. ഡ്രൈവറായ രാജേന്ദ്രന്
വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ഭാര്യ ഉഷയും മകന് അച്ചുവും ഉഷയുടെ വീട്ടിലായിരുന്നു താമസം.
Post Your Comments