തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ആത്മവിശ്വസമുള്ള സീറ്റുകള്‍ ഈ മണ്ഡലങ്ങളില്‍. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന മണ്ഡലങ്ങള്‍. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായി ബിജെപി – ആര്‍എസ്എസ് സംയുക്ത യോഗം 4ന് കൊച്ചിയില്‍ ചേരും. ആര്‍എസ്എസിന്റെയും ബിജെപിയുടെയും കേന്ദ്ര, സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. ദേശീയ സെക്രട്ടറി എച്ച്. രാജ, നളീന്‍കുമാര്‍ കട്ടീല്‍ എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല
ശബരിമല മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാന്‍ തീരുമാനിച്ചതിനാല്‍ ശബരിമല സമരത്തിലെ നേതാക്കളെ മുഴുവന്‍ മത്സരിപ്പിക്കാനും ആലോചിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയടക്കം മുഴുവന്‍ പേരും മത്സര രംഗത്തുണ്ടായേക്കും. അതേസമയം, കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ബിജെപി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയത്തില്‍ മടങ്ങിയെത്തുന്ന രീതിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
തിരുവനന്തപുരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. പത്തനംതിട്ടയില്‍ പി.എസ്.ശ്രീധരന്‍ പിള്ള, പാലക്കാട് ശോഭാ സുരേന്ദ്രന്‍, എറണാകുളത്ത് എ.എന്‍.രാധാകൃഷ്ണന്‍, കണ്ണൂരില്‍ സി.കെ.പത്മനാഭന്‍, കാസര്‍കോട്ട് പി.കെ.കൃഷ്ണദാസ് എന്നീ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ ഉണ്ടായേക്കും.
Post Your Comments