Latest NewsKeralaIndia

യുവതികള്‍ കയറിയെങ്കില്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം

സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌ പറയാന്‍ കഴിയൂ

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച്‌ ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ‘യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ആചാരപരമായ കാര്യങ്ങള്‍ ചെയ്യും. ക്രിയനടത്താന്‍ വേണ്ടി നടയടക്കും. ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്’,

സ്ഥിരീകരണം ഉണ്ടാകാതെ തല്‍ക്കാലം അതിനെക്കുറിച്ച്‌ പ്രതികരിക്കുന്നത് ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. .ദര്‍ശനത്തെ പറ്റി അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചതെന്നും സ്ഥിരീകരണം ഉണ്ടായാല്‍ മാത്രമേ ആചാരപരമായ നടപടികള്‍ സ്വീകരിക്കൂ എന്നും ശശികുമാര വര്‍മ്മ പറഞ്ഞു. അതെ സമയം മുഖ്യമന്ത്രിയുടെ മഹത്വമല്ല ഇതെന്ന് കുളത്തൂർ ആശ്രമത്തിൽ നിന്ന് സ്വാമി ചിദാനന്ദപുരി പ്രതികരിച്ചു. ഒളിച്ചു വേഷം മാറ്റി കൊണ്ടുവന്നു കോടാനുകോടി ഭക്തരുടെ വികാരമാണ് വ്രണപ്പെടുത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button