KeralaLatest News

ശബരിമല യുവതീ പ്രവേശനം: മഹാത്ഭുതമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ മഹാത്ഭുതമൊന്നു സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. രണ്ട് യുവതികള്‍ പ്രവേശിച്ചു വെന്നും നേരത്തേ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയ യുവതികളാണ് ഇവരെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി. യുവതികള്‍ക്കായി പോലീസ് സംരക്ഷണവും കൊടുത്തിരുന്നെന്നും ബാലന്‍ പറഞ്ഞു.

അതേസമയം കോടതി വിധിക്കു ശേഷം ഇതേ നടപടികളാണ് പോലീസ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്നലെ സംഘടിപ്പിച്ച വനിതാ മതിലിന്റെ സന്ദേശം ഉള്‍ക്കൊണ്ടു കൊണ്ട് പത്തു വയസ്സിനും 50 വയസ്സിനും ഇടചയിലുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തണമെന്ന് ഞങ്ങളാരും ആഹ്വാനം ചെയ്തിട്ടില്ല. സുപ്രീം കോടതി വിധിക്കു ശേഷം ഇങ്ങനെ പറഞ്ഞിട്ടില്ല.എന്നാല്‍ സുപ്രീം കോടതി വിധിക്കു ശേഷം യുവതികള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ അവകാശം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇങ്ങനെയെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് പോലീസിന്റെ കടമയാണ്. എന്നാല്‍ കയറ്റാന്‍ സാധിച്ചില്ലെങ്കില്‍ പോലീസ് തിരിച്ചിറക്കും . ഇതാണ് ഇത്രനാളും സംഭവിച്ചത്. എന്നാല്‍ ഇന്ന് യുവതികള്‍ക്ക് കയറുന്നതില്‍ ബു്ദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് അവര്‍ കയറി.

അതേസമയം സര്‍ക്കാര്‍ തീരുമാനിച്ചിട്ടല്ല ഇവര്‍ കയറിയതെന്നും അങ്ങനെ സര്‍ക്കാര്‍ തീരുമാനിച്ച് ചെയ്യേണ്ട് ഒന്നല്ല ഇതെന്നും ബാലന്‍ പറഞ്ഞു. ഇത് ഭക്തര്‍ സ്വമേധയാല്‍ തീരുമാനിച്ച കാര്യമാണ് ഇവിടെ നടന്നത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ പ്രവേശനത്തിയാല്‍ അത് സാധ്യമാകില്ലെന്ന് പറയുന്നത് കോടതിയലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button