കണ്ണൂര്‍ : വിനോദ സഞ്ചാര രംഗത്ത് ജില്ലയില്‍ 2018 ല്‍ വലിയ മുന്നേറ്റം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 72000 ത്തിലേറെ വിനോദ സഞ്ചാരികളാണ് 2018 ല്‍ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്.
ഡിസംബറിലെ കണക്കുകള്‍ രേഖകളില്‍ ഉള്‍പ്പെടുത്താതെയാണിത്. പ്രളയ കാരണം ഓഗസ്റ്റിന് ശേഷം സഞ്ചാരികളുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും പോയവര്‍ഷം നേട്ടത്തിന്റെതായിരുന്നുവെന്ന് സമിതി വിലയിരുത്തി.
വേനലവധിയായിരുന്ന ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത്. ഈ രണ്ടു മാസത്തില്‍ മാത്രം 1.6 ലക്ഷത്തിലേറെ ആഭ്യന്തര ടൂറിസ്റ്റുകള്‍ കണ്ണൂരിലെത്തി.
Post Your Comments