ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഏറെ യാതനകള്‍ സഹിച്ച് വളര്‍ന്നു വരുന്ന ഒരു യുവ സിനിമ സംവിധായകന്റെ വേഷത്തില്‍ എത്തുന്ന ടൊവിനോയുടെ നായികയായെത്തുന്നത് അനു സിത്താരയാണ്.
സിനിമയുടെ അണിയറയില്‍ വിവിധ രംഗങ്ങളിലെ പ്രഗത്ഭര്‍ അണിനിരക്കുന്നു. ബിജി ബാല്‍ സംഗീതവും മധു അമ്പാട്ട് ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമയില്‍ യഥാര്‍ത്ഥ ഓസ്‌കാര്‍ ജേതാവ് റസുല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് യു എസിലും കാനഡയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷവും കൈ നിറയെ ചിത്രങ്ങളാണ് ടൊവിനോയ്ക്ക്. ലൂക്കാ, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ജോ, വൈറസ്, കല്‍ക്കി, ഉയരെ, ലൂസിഫര്‍ തുടങ്ങിയവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങള്‍. ഒരു കുപ്രസിദ്ധ പയ്യന് ശേഷം അനു സിത്താരയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഓസ്‌കര്‍.
Post Your Comments