പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും . ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണ് അവകാശവാദം . ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചുവെന്ന് ചാനലും അവകാശപ്പെടുന്നു. അതെ സമയം പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നു ബിന്ദു ചാനലിനോട് പറഞ്ഞതായും ഇവർ റിപ്പോർട്ട് ചെയ്യുന്നു.
ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു
Post Your Comments