Latest NewsIndia

അമര്‍ഷം അതിശക്തം, എ പത്മകുമാര്‍ രാജിവയ്ക്കുമെന്ന് സൂചന: അനുനയ നീക്കവുമായി സിപിഎം

പ്രത്യേക വിഐപി ലോഞ്ച് വഴി ഇവരെ പൊലീസ് എത്തിച്ചതും ദേവസ്വം ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട: യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വിവരം മുഖ്യമന്ത്രിയുൾപ്പെടെ സ്ഥിരീകരിച്ചതോടെ കടുത്ത അമർഷവുമായി ദേവസ്വം ബോർഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പോലും ഒരു സൂചനയും നല്‍കാതെ യുവതികളെ സന്നിധാനത്ത് എത്തിച്ചതില്‍ അമര്‍ഷം ശക്തമാണ്. യുവതി പ്രവേശനമുണ്ടായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ പത്മകുമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന.

ഇക്കാര്യം അടുത്ത സഹപ്രവര്‍ത്തകരെ പത്മകുമാര്‍ അറിയിച്ചിട്ടുള്ളതായാണ് സൂചന, അതിനിടെ പ്രശ്‌നം കൈവിട്ടു പോകാതിരിക്കാന്‍ പത്മകുമാറിനെ അനുനയിപ്പിക്കാനാണ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്.ആരും അറിയാത്ത വിധം മുഖം മറച്ചാണ് ഇവര്‍ സന്നിധാനത്തേക്ക് പോയത്. മാധ്യമങ്ങളേയും അറിയിച്ചില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്ബയില്‍നിന്ന് പുറപ്പെട്ടു.

3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. പ്രത്യേക വിഐപി ലോഞ്ച് വഴി ഇവരെ പൊലീസ് എത്തിച്ചതും ദേവസ്വം ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്റ്റാഫുകള്‍ക്ക് കയറാനുള്ള വഴിയാണ് ഇത്. ഈ സാഹചര്യത്തിലാണ് രാജിയെന്ന നിലപാടിലേക്ക് പത്മകുമാര്‍ എത്തുന്നത്. ഇതിനിടെ യുവതികൾ പ്രവേശിച്ചതോടെ ശബരിമല നട ചരിത്രത്തിൽ ആദ്യമായി അടച്ചു.

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാർ ക്യൂ നിൽക്കുന്ന അവസരത്തിലാണ് നട അടച്ചിടുന്നത്. അനിശ്ചിത സമയത്തേക്ക് നട അടയ്‌ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആചാര ലംഘനത്തെ തുടർന്ന് ശബരിമല നട അടക്കുന്നത് ചരിത്രത്തിലാദ്യമാണ് ഇത്. ഭക്തരെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ് ഇത്. വലിയ തോതിലുള്ള ആചാര ലംഘനമാണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button