ആലപ്പുഴ : വനിതാ മതിലുമായി ബന്ധപ്പെട്ട് നടത്തിയ ഇരുചക്ര റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെ പങ്കെടുത്ത എംഎല്‍എക്ക് പിഴ. കായംകുളം നിയോജക മണ്ഡലം എംഎല്‍എയായ പ്രതിഭാ ഹരിയാണ് ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച് റാലിയില്‍ പങ്കെടുത്തത്.
ഒടുക്കം പൊലീസ് എംഎല്‍എക്ക് പിഴ ചുമത്തി. ഇവര്‍ പിന്നീട് സ്റ്റേഷനിലെത്തി നേരിട്ട് പണം അയച്ചു.
വനിതാ മതില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്ര വലിയ താരമായാലും ഉന്നതരായാലും അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന പ്രതിഭാ ഹരിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
Post Your Comments