ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.ഒരു കാരണവശാലും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. മാത്രവുമല്ല കേന്ദ്രസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ പാസാകില്ല. ബില്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ അവകാശ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. രാജ്യസഭയില്‍ നിലവിലുള്ള മുത്തലാഖ് ബില്‍ പിന്‍വലിക്കാതെ പുതിയ ബില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.ഇതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യും. കഴിഞ്ഞ തവണ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്തങ്കിലും പരാജയം ഉറപ്പായതിനാല്‍ സര്‍ക്കാര്‍ വോട്ടിങ്ങിലേക്ക് പോയിരുന്നില്ല.
244 അംഗങ്ങളുള്ള രാജ്യസഭയില്‍ 115 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ടി.ആര്‍.എസ്, എസ്.പി, തൃണമൂല്‍, ടി.ഡി.പി കക്ഷികളും ബില്ലിനെ എതിര്‍ക്കും. 9 അംഗങ്ങളുള്ള ബി.ജെ.ഡിയുടെയും 13 അംഗങ്ങളുള്ള
എ. ഐ.ഡി.എം.കെയുടെയും നിലപാടാകും ഇന്ന് നിര്‍ണായകമാവുക.വിവേചനപരമായ മുത്തലാഖ് നിരോധന ബില്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ് നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ഈ ബില്‍ അപ്രസക്തമാണെന്നും വിവേചനപരമാണെന്നും സിപിഐ എമ്മും വ്യക്തമാക്കി.
Post Your Comments