പാരിസ് • തൻറെ ആറാം വയസിലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്ന ബഹുമതി തൈലെനെ ബ്ലോന്ഡിയയെ തേടി എത്തിയത് ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതി എന്ന ബഹുമതിയും തൈലെനെ ബ്ലോന്ഡിയയെ തേടിയെത്തിയിരുന്നു. ടിസി കാന്ഡ്ലേര്സ് 2018 ആന്വല്‍ അവാര്‍ഡ്സ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി കിരീടം ചൂടിയിരിക്കുകയാണ് തൈലെനെ ബ്ലോന്‍ഡിയ.
അമേരിക്കന്‍-ഫിലിപ്പിനോ അഭിനേത്രിയായ ലില സോബെറാനോ നാലാം സ്ഥാനത്തും ഇസ്രയേലി മോഡലായ യായില് ഷെല്‍ബിയ മൂന്നാം സ്ഥാനത്തും എത്തി. അവാർഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് സാമൂഹ്യമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദി 29വേ ആന്വല്‍ ഇന്‍ഡിപെന്റന്റ് ക്രിട്ടിക്സ് ലിസ്റ്റ് 2018 എന്നറിയപ്പെടുന്ന ഈ മത്സരം 1990ല്‍ സ്ഥാപിച്ചത് ബ്രിട്ടീഷ് ഫിലിം ക്രിട്ടിക്കായ ടിസി കാന്ഡ്ലെറാണ്. ഏറ്റവും വൈവിധ്യമാർന്ന ബ്യൂട്ടി അവാർഡെന്ന നിലയിൽ വൻ ജനകീയ സ്വീകാര്യതയാണ് ഈ അവാർഡിനുള്ളത്. 750 മില്യണ്‍ ലൈക്കുകളും 1.4 മില്യണ്‍ ഫോളേവേര്സും സബ്സ്ക്രൈബര്‍മാരുമാണ് ഇതിൻറെ യൂട്യൂബ് ചാനലിനുള്ളത്. ഇതിന് മുൻപ് മൈക്കല്‍ ഫെയ്ഫെര്, മരിയോണ്‍ കോട്ടിലാര്‍ഡ്, ജൗര്ഡാന് ഡുന്‍ തുടങ്ങിയവര്‍ക്ക് ഈ പുരസ്കാരം ലഭിച്ചിരുന്നു.
Post Your Comments