ബീജിംഗ്: ഏഴുവർഷം മുൻപ് ഐഫോൺ വാങ്ങാൻ കിഡ്‌നി മുറിച്ചു വിറ്റത്. ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയിൽ രണ്ടാമത്തെ കിഡ്നിയും തകരാറിലായി. ഇപ്പോൾ എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കയിൽ തന്നെ ജീവിതം. ചൈനയിലെ സിയാവോ എന്നയാൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ചൈനയിലെ കുട്ടികൾ ഐഫോണിന്റെ കടുത്ത ആരാധകരാണെന്ന് സർവ്വേകളിലും കണ്ടെത്തിയിരുന്നു.
സ്കൂളിലെ കുട്ടികൾക്കിടയിൽ ഐഫോൺ കൊണ്ടുപോകാൻ പണം കണ്ടെത്താൻ സിയാവോ കണ്ടെത്തിയ മാർഗ്ഗമായിരുന്നു കിഡ്‌നി വിൽക്കുക എന്നത്. കിഡ്‌നി വിറ്റ വകയിൽ കിട്ടിയ 3200 ഡോളർ കൊണ്ട് ഒരു ഐഫോൺ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ അത് ആസ്വദിച്ച് ഉപയോഗിയ്ക്കാൻ സിയാവോയ്ക്ക് ആയില്ല. പിന്നീടാണ് ജീവിതം മാറി മറിഞ്ഞത്.
ശസ്ത്രക്രിയയെ തുടർന്ന് ആദ്യം ഉണ്ടായത് അണുബാധയായിരുന്നു. പിന്നീടത് അടുത്ത കിഡ്നിയുടെ പ്രവർത്തനത്തെയും ബാധിച്ചു. അതോടെ ഡയാലിസിസ് നടത്തേണ്ടി വന്നു. മാതാപിതാക്കൾ വൈകിയാണ് വിവരങ്ങൾ അറിഞ്ഞത് അത് അസുഖത്തിൻറെ തീവ്രത വർധിപ്പിച്ചു. മകൻ ഐഫോണിനായി ചെയ്ത തെറ്റിൽ പ്രതിസന്ധിയിലായിരിക്കുകയാണ് മാതാപിതാക്കൾ.
Post Your Comments