മുംബെെ: പത്താം വട്ടം ഗര്‍ഭിണിയായ യുവതി പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മീര ഏകണ്ടേയാണ് ശനിയാഴ്ച ഒരു സര്‍ക്കാര്‍ ആശുപത്രിയിൽ വെച്ച് മരിച്ചത്.ഇവരുടെ കുഞ്ഞും മരിച്ചതായാണ് റിപ്പോർട്ട്.
മജാല്‍ഗാവില്‍ ഒരു പാന്‍ ഷോപ്പ് നടത്തുകയായിരുന്ന മീരയ്ക്ക് ഏഴ് പെണ്മക്കളാണുള്ളത്. ആണ്‍കുട്ടി വേണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം മീരയോട് സമ്മര്‍ദം ചെലുത്തിയിരുന്നു. ഏഴ് പ്രസവങ്ങള്‍ക്ക് ശേഷം രണ്ട് വട്ടം ഗര്‍ഭിണിയായെങ്കിലും കുഞ്ഞുങ്ങള്‍ മരണപ്പെടുകയായിരുന്നു. അതിന് ശേഷമാണ് പത്താമതും ഗര്‍ഭിണിയായതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. അതോടൊപ്പം തന്നെ അപകട മരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നാണ് റിപ്പോർട്ട്.
Post Your Comments